തളിപ്പറമ്പ: വ്യാപാരികൾക്ക് ആദായ നികുതിയുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകുന്നതിനായി തളിപ്പറമ്പ മർച്ചൻസ് അസോസിയേഷനും ആദായ നികുതി വകുപ്പ് കണ്ണൂർ ചാപ്റ്ററും സംയുക്തമായി ആദായ നികുതി പഠന ക്ലാസ് സംഘടിപ്പിച്ചു.


തളിപ്പറമ്പ വ്യാപാര ഭവനിൽ നടന്ന ക്ലാസ് തളിപ്പറമ്പ മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.എസ്. റിയാസിന്റെ അധ്യക്ഷതയിൽ കണ്ണൂർ ടി.ഡി.എസ് വാർഡ് ഇൻകം ടാക്‌സ് ഓഫീസർ ഇ.പി പ്രകാശൻ ഉദ്ഘാടനം ചെയ്തു.
ആദായ നികുതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും വ്യാപാരികളുടെ സംശയങ്ങളും ചർച്ച ചെയ്യപ്പെട്ട ക്ലാസിൽ ഇൻകം ടാക്‌സ് ഇൻസ്പെക്ടർ ഹേമലത ആർ.എം, ഐ.ടി.ഒ പ്രീത സത്യൻ, ഇൻസ്പെക്ടർ അതുൽ എന്നിവർ പങ്കെടുത്തു.
Income tax study class held in Taliparamba